വിദ്യാർത്ഥികളുടെ ബസ് ചാർജ് ഇളവ് പരിശോധിക്കാൻ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങള്‍.

ബസ് ചാർജ് വർദ്ധനവിനൊപ്പം കണ്‍സഷന്‍ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും നിലവിലുള്ള ഇളവ് നിരക്കുകൾ തുടരാനും വിഷയം പഠിക്കാൻ സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read Previous

ജില്ലയെ ശുദ്ധമാക്കാൻ പോലീസ് മേധാവി: മയക്കുമരുന്ന് കേസ്സുകളിൽ റെക്കോർഡ്

Read Next

പ്രധാനമന്ത്രിക്ക് പുതിയ വസതി; നിർമാണം ദ്രുതഗതിയിലാക്കി