ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റുകൾ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്താൻ, സൈബർ സെല്ലിൽ പരാതി നൽകുമെന്ന് യുവനടൻ നസ്ലിൻ. ഇന്നലെ രാത്രിയാണ് വ്യാജ അക്കൗണ്ടിൽ നിന്ന് ആരോ കമന്റ് ചെയ്യുന്നതായി ഞാൻ അറിഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്കറിയില്ലായിരുന്നു. അതിന്റെ ഭീകരത പിന്നീടാണ് താൻ മനസ്സിലാക്കിയതെന്നും ഇത് വളരെ ഗുരുതരമായ പ്രശ്നമായതിനാൽ അത് ആരായിരുന്നാലും തന്നെ പുറത്തുകൊണ്ടുവരണമെന്നും നസ്ലിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി നസ്ലിന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകളെ കുറിച്ചുള്ള വാർത്തകൾക്ക് താഴെയാണ് ഈ പരാമർശം. ഇതിന് പിന്നാലെ താരത്തിന്റെ ഔദ്യോഗിക അക്കൗണ്ട് ആണെന്ന് കരുതി താരത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ നസ്ലിൻ തീരുമാനിച്ചത്.