ആറ് വയസ്സുകാരനെ ചവിട്ടിയ സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി കസ്റ്റഡിയില്‍

കണ്ണൂര്‍: കാറിൽ ചാരിയതിന് ആറുവയസുകാരനെ ചവിട്ടിയയാൾ പിടിയിൽ. പൊന്നിയമ്പലം സ്വദേശി ശിഹ്ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.

തലശ്ശേരിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെയാണ് പ്രതി ഉപദ്രവിച്ചത്. യാതൊരു പ്രകോപനവും കൂടാതെ, കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ കുട്ടി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറും പരിസരത്തുള്ള മറ്റുള്ളവരും ശിഹ്ഷാദിനെ ചോദ്യം ചെയ്തെങ്കിലും ഉടൻ തന്നെ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് ഗണേഷ്.

Read Previous

200 മില്യണിലധികം ഡോസ് കൊവാക്സിൻ ഉപയോഗശൂന്യമാകും

Read Next

ദളിത് വിദ്യാര്‍ഥിനിയെ സി.ഐ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി