കുന്നംകുളത്ത് ഓടുന്ന കാറിന് തീ പിടിച്ചു; സംഭവം ഇന്ന് വൈകിട്ട്

തൃശൂർ: കുന്നംകുളം തൃശ്ശൂർ റോഡിൽ ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാട്ടർ അതോറിട്ടിക്ക് സമീപം കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

കാറിലുണ്ടായിരുന്നവർ തീ ആളിക്കത്തുന്നതിന് മുൻപ് ഇറങ്ങി ഓടിമാറി രക്ഷപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ തന്നെ അഗ്നിശമന സേന എത്തി തീ അണച്ചു.

Read Previous

ശബരിമല തീർത്ഥാടനത്തിനൊരുങ്ങി എരുമേലി; ഹരിതചട്ടങ്ങൾ പാലിച്ച് ഹോട്ടലുകൾ

Read Next

നീലേശ്വരത്ത് കോളേജ് വിദ്യാർത്ഥിനികൾ വീടുവിട്ടു