ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനായി സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയവർക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന വരും ദിവസങ്ങളിലും തുടരും.
എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കൾക്കും ബ്രാൻഡ് രജിസ്ട്രേഷൻ നിർബന്ധമാണ്. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്‍റെ ഭാഗമായി ഇത് കർശനമായി നടപ്പാക്കും. എണ്ണയിൽ സൾഫറിന്‍റെ സാന്നിദ്ധ്യം ഉണ്ടോ എന്നും പരിശോധിക്കും.
സംസ്ഥാനത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാംപെയ്ന്‍ നടപ്പാക്കിയിട്ടുണ്ട്. ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗരി തുടങ്ങിയ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ മുതൽ വിവിധ ജില്ലകളിലായി 4,905 പരിശോധനകൾ നടത്തി. ആകെ 651 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചു.