ഹൈദരാബാദിൽ 33 കാരനായ യുവാവിന് ഒരേ സമയം ആറ് ഭാര്യമാർ

ഹൈദരാബാദ്: ഒരാൾ ഒന്നോ രണ്ടോ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് പുറത്ത് വന്ന വാർത്ത എല്ലാവരേയും ഞെട്ടിക്കും. 33 കാരനായ യുവാവിന് ഒരേ സമയം ആറ് ഭാര്യമാരുണ്ട്. പക്ഷേ, അവരാരും പരസ്പരം അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. എന്നാൽ ഭാര്യമാരിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്ന് യുവാവ് ഇപ്പോൾ ജയിലിലാണ്.

മറ്റ് വിവാഹങ്ങൾ മറച്ചുവെച്ച് യുവതിയെ കബളിപ്പിച്ചതിനാണ് 33കാരൻ ഹൈദരാബാദില്‍ അറസ്റ്റിലായത്. ഏറ്റവും പുതിയ പരാതിക്കാരി ഉൾപ്പെടെ കുറഞ്ഞത് ആറ് സ്ത്രീകളെയാണ് ഇയാൾ വിവാഹം ചെയ്തതെന്നും മറ്റുള്ളവർക്ക് മറ്റുള്ളവരെ കുറിച്ച് അറിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Read Previous

ധോണിയെ പിന്നിലാക്കി അക്സർ; 17 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർത്തു

Read Next

പരിശീലനപറക്കലിനിടെ വിമാനം പാടത്ത് ഇടിച്ചിറങ്ങി