15കാരൻ മകളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ജവാനെ മർദ്ദിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഏഴുപേർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

ബിഎസ്എഫ് ജവാൻ മെൽജിഭായ് വഗേലയാണ് മരിച്ചത്. മകളുടെ അശ്ലീല ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ 15 വയസുകാരൻ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ വഗേല പോയിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും മരുമകനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രതികളുടെ ബന്ധുക്കളുമായി തർക്കമുണ്ടാകുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ സഹപാഠിയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇതറിഞ്ഞതോടെയാണ് വഗേലയും കുടുംബവും പ്രതിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചത്.

Read Previous

സുശാന്തിന്‍റെ മരണം; ലളിതമായ ആത്മഹത്യയല്ല, പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അഭിഭാഷകന്‍

Read Next

സല്‍മാന് 57-ാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ നേരിട്ടെത്തി ഷാരൂഖ് ഖാൻ