ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ കൈയിലും ശരീരത്തിലും നായയുടെ ഒമ്പതിലധികം കടിയേറ്റു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശനിയാഴ്ച രാവിലെ കാർമൽ എഞ്ചിനീയറിംഗ് കോളേജ് റോഡിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.