ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പ്രവർത്തന സജ്ജമായിട്ടും ജില്ലാശുപത്രി അഞ്ച് നില ഒ. പി ബ്ലോക്ക് കെട്ടിട ഉദ്ഘാടനം നീളുന്നു.
5കോടി രൂപ ചിലവിൽ ജില്ലാപഞ്ചായത്ത് എൻഡോസൾഫാൻ പാക്കേജിലുൾപ്പെടുത്തിയാണ് ആധുനിക നിലയിൽ ഒ. പി ബ്ലോക്ക് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
വിശാലമായ സൗകര്യത്തോടെ ഒരോ വിഭാഗത്തിലേയും ഡോക്ടർമാർക്ക് രോഗികളെ പ്രത്യേകം പരിശോധിച്ച് ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം . കെട്ടിട നിർമ്മാണം പൂർത്തിയായി ഫർണിച്ചറുകളും ഉപകരണങ്ങളുമുൾപ്പെടെയെത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു.
നിലവിൽ ജില്ലാശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഒ. പികൾ പ്രവർത്തിക്കുന്നത് . ഇവിടെ സൗകര്യങ്ങൾ തീരെ കുറനവാണ് പഴയ കെട്ടിടത്തിലുള്ള ഫാർമസി പുതിയ കെട്ടിടത്തിലേക്ക് മാറും.
വയറിംഗ് അവസാന ജോലി പൂർത്തികരിക്കാനാവാത്തതാണ് കെട്ടിടം ഉദ്ഘാടനം നീളുന്നതിന്റെ പ്രധാന കാരണം.
വയറിംഗ് ജോലി ഏറ്റെടുത്ത് നടത്തി വരുന്നത് തിരുവനന്തപുരം കരാറുകാരനാണ് കോവിഡ് 19 ന്റെ പശ്ചത്തലത്തിൽ കരാറുകാരന് തിരുവന്തപുരത്ത് നിന്നും കാഞ്ഞങ്ങാട്ടെത്താനാവാത്തതാണ് ജോലി പൂർത്തിയാ
ക്കാനാവാത്തതും ഉദ്ഘാടനം നീളുന്നതിനും കാരണമെന്ന് പറയുന്നു.