ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് :മൂന്ന് മക്കളുടെ മാതാവായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തു. ഉദുമ അംബിക നഗർ സ്വദേശിനിയായ 25 കാരിയാണ് പീഡനത്തിനിരയായത് . യുവതി നേരിട്ടെത്തി ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ അഞ്ച് കേസ്സുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളിലൊരാൾ ഭർത്താവിന്റെ സുഹൃത്താണ് അബ്ദുൾ റഹ്മാൻ , സുഹൈൽ, മുനീർ , ആസിഫ് , അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ
2016 മാർച്ച് 23 ന് പുലർച്ചെ 1.30 ന് തന്റെ വീട്ടിലെത്തി അഷറഫ് പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട് . ഇത്തരത്തിൽ വ്യതസ്ത തീയ്യതികളിലാണ് 5 പേർ ഭർതൃമതിയെ പീഡിപ്പിച്ചത്.
യുവതിയുടെ ഭർത്താവിന് എറണാകുളത്താണ് ജോലി. ഇവരുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് പീഡനം നടന്നത്.
പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
490