വിഴിഞ്ഞം സമരം ഒത്തുതീർപ്പായില്ല; മന്ത്രിമാരുടെ ചര്‍ച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ സമരക്കാരോട് പറഞ്ഞു. സമരം തുടരുമെന്ന് ലത്തീൻ അതിരൂപതയും പ്രഖ്യാപിച്ചു.

നിർമ്മാണം മൂലം ആയിരത്തിലധികം വീടുകൾ നഷ്ടപ്പെട്ടതായി സമരസമിതി വ്യക്തമാക്കി. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തുറമുഖം നശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ കാരണം മത്സ്യസമ്പത്ത് നശിക്കുകയാണ്. വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ പദ്ധതി മുന്നോട്ട് പോകാവൂ എന്നും സമര സമിതി കൺവീനർ യൂജിൻ പെരേര പറഞ്ഞു.

K editor

Read Previous

‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകൻ’

Read Next

സുരക്ഷാ ആവശ്യങ്ങൾക്കായി പാകിസ്ഥാൻ സൈന്യം ഖത്തറിലേക്ക്