ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശം തയ്യാറാക്കിയ കൗണ്ടർ ഇടപാടുകാർക്ക് ഉപകാരപ്രദമാകുന്നു. ബാങ്ക് ഏ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ളവർക്ക് നേരിട്ടെത്തി ലളിതമായ രീതിയിൽ ഇടപാട് നടത്താനുള്ള സജ്ജീകരണമാണിത്.
ബാങ്കിന്റെ അക്കൗണ്ട് നമ്പറും ആധാർ കാർഡുമായെത്തുന്ന ആർക്കും പോസ്റ്റാഫീസിന് മുൻവശത്ത് തയ്യാറാക്കിയ പ്രത്യേക കൗണ്ടറിൽ നിന്നും പണം നേരിട്ട് സ്വീകരിക്കാൻ കഴിയും. ഏത് ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും ഈ സംവിധാനം വഴി പണം പിൻവലിക്കാൻ കഴിയും.
കോവിഡ് വ്യാപന ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഏടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാൻ മടിയുള്ളവർക്ക് പോസ്റ്റ് ഓഫീസ് വഴി പണം പിൻവലിക്കാൻ കഴിയും. അക്കൗണ്ട് ഉടമകളുടെ വീട്ടിലെത്തിയും പണം നേരിട്ട് നൽകാൻ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ഒരു വർഷത്തോളമായി പുതിയകോട്ടയിലെ മുഖ്യ തപാൽ ഓഫീസിൽ ഈ സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്.