ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ചെറുവത്തൂരിന് സമീപം തീരദേശ പഞ്ചായത്തിൽ ഹൗസ് ബോട്ടിനെച്ചൊല്ലി സിപിഎമ്മിൽ വിവാദം. തീരദേശത്തെ സഹകരണ സ്ഥാപനത്തിന്റെ പേരിൽ വാങ്ങിയ ഹൗസ്ബോട്ടിനെ ചൊല്ലിയാണ് അഴിമതിയാരോപണമുയർന്നത്.
ഒരു കോടി രൂപ ചിലവിൽ ഒന്നര വർഷം മുമ്പാണ് സഹകരണ സ്ഥാപനത്തിന്റെ പേരിൽ ഹൗസ്ബോട്ട് വാങ്ങിയത്. കാര്യക്ഷമത കുറവുള്ള ജോലിക്കാരെ ഹൗസ്ബോട്ടിന്റെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചതോടെ ഹൗസ്ബോട്ട് സർവ്വീസ് നഷ്ടത്തിലായി.
ബോട്ട് വാങ്ങിയതിന്റെ പേരിൽ സഹകരണ ബാങ്ക് ഭരണസമിതി അംഗം കൂടിയായ പഞ്ചായത്ത് ഭരണാധികാരി വൻതുക കമ്മീഷൻ വാങ്ങിയെന്ന പ്രചാരണമാണ് തീരദേശത്ത് സിപിഎമ്മിനുള്ളിൽ വിവാദമുണ്ടാക്കിയത്.
പഞ്ചായത്ത് ജനപ്രതിനിധിയുടെ പുതിയ വീട്ടിലെ ഫർണീച്ചറുകൾ ഹൗസ്ബോട്ട് കമ്പനി സ്പോൺസർ ചെയ്തതാണെന്നും ആരോപണമുണ്ട്. ഒന്നരവർഷം മുമ്പ് വാങ്ങിയ ഹൗസ്ബോട്ടിന്റെ മേൽക്കൂര തകർന്നത് നേരെയാക്കാൻ മൂന്നര ലക്ഷത്തോളം രൂപയാണ് ചെലവായത്. ബോട്ട് വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം.