രണ്ടു വർഷത്തിന് ശേഷം; ‘ഇന്ത്യൻ 2’ ഷൂട്ടിങ് പുനഃരാരംഭിച്ചു

കമൽ ഹാസന്‍റെ ഇന്ത്യൻ 2 ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം പല കാരണങ്ങളാൽ അത് നിർത്തിവയ്ക്കേണ്ടി വന്നു. ഇതിന്‍റെ പേരിൽ സംവിധായകൻ ശങ്കറിനെതിരെ നിർമ്മാതാക്കൾ നിയമനടപടികൾ സ്വീകരിച്ചിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ 2 ന്‍റെ ചിത്രീകരണം പുനഃരാരംഭിച്ചു. ശങ്കർ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. 

ഇന്ത്യൻ സിനിമയുടെ ബാക്കിയുള്ള ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുമെന്നും എല്ലാവരുടെയും പിന്തുണയും ആശംസകളും വേണമെന്നും ശങ്കർ കുറിച്ചു. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കമൽ ഹാസനും കാജൽ അഗർവാളും സെപ്റ്റംബറിൽ എത്തി ചേരും.

Read Previous

നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്നവർ

Read Next

വീണാ ജോർജിനെതിരായ ഹർജി സുപ്രീം കോടതി തള്ളി