പി. ജയരാജന്റെ പേരിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമം

കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ പേരിൽ പണം തട്ടാൻ ശ്രമം നടന്നു. ഇയാൾ വാട്‍സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ച് പണം തട്ടാൻ ശ്രമം നടന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടിന് പി.ജയരാജൻ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇയാൾ പലരിൽ നിന്നും പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, ആരെങ്കിലും പണം അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. സംസ്ഥാനത്തെ പല പ്രമുഖരുടെയും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയ വഴി പണം ആവശ്യപ്പെട്ടതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Read Previous

സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി, ദുരവസ്ഥയിലാക്കി; വി.ഡി സതീശൻ

Read Next

വ്യത്യസ്ത കഥാപാത്രം; സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഉടൻ