കോണ്‍ഗ്രസിനെ നയിക്കാന്‍ ഗെഹ്ലോട്ട് എത്തുമോ?

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിൽ നിന്നല്ലെന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്നലെ ന്യൂഡൽഹിയിലെത്തിയ ഗെഹ്ലോട്ട് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി.

ഇതിനിടയിലാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. പ്രസിഡന്‍റ് ഗാന്ധി കുടുംബത്തിൽ നിന്ന് വരണമെന്നാണ് ഗെഹ്ലോട്ടിന്‍റെ നിലപാട്. മാത്രമല്ല, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു. സെപ്റ്റംബർ 20നകം പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കും.

സോണിയാ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അധ്യക്ഷയാകാനില്ല എന്ന് അവര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരിക്കുകയാണ്. താൻ അധ്യക്ഷനാകില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി മാറ്റം വരുത്തിയിട്ടില്ല. പ്രിയങ്ക ഗാന്ധി പാർട്ടി അധ്യക്ഷയാകരുതെന്നും രാഹുൽ പറഞ്ഞു. ഇതോടെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ആലോചനയിലാണ് കോൺഗ്രസ്.

K editor

Read Previous

രാജീവ് ഗാന്ധിയെ വിമാനം പറത്താൻ പഠിപ്പിച്ച പൈലറ്റ്; ക്യാപ്റ്റൻ കുഞ്ഞിപ്പാലു അന്തരിച്ചു

Read Next

‘അച്ഛന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ലാതെ കെെ നീട്ടേണ്ടി വന്നിട്ടുണ്ട്’