ഇറ്റാലിയന്‍ ഫുഡ് എക്‌സ്‌പ്ലോറുമായി ‘ചാവോ കൊച്ചിന്‍’

കൊച്ചി: ഈ ഓണക്കാലത്ത് ഫാമിലിയോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും കഫേ ടൈം ആസ്വാദ്യകരമാക്കാന്‍ തീന്‍മേശയിലെ ആവിപറക്കുന്ന രുചികരമായ ഭക്ഷണത്തിനൊപ്പം ഓപ്പണ്‍ എയര്‍ സംവിധാനം കൂടി ഒരുക്കുകയാണ് ഹോട്ടല്‍ ‘ഹോളിഡേ ഇന്‍ കൊച്ചി’

ഇറ്റാലിയന്‍ ട്രാറ്റോറിയയായ ‘ചാവോ കൊച്ചിന്‍’ ആണ് ഹോളിഡേ ഇന്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഡൈനിംഗ് അനുഭവത്തിനായി രുചികരമായ ഇറ്റാലിയന്‍ ഫുഡ് ഐറ്റംസ് ചാവോ കൊച്ചിനില്‍ ലഭ്യമാണ്. വൈകുന്നേരങ്ങള്‍ മനോഹരമാക്കാൻ പുറത്തുനിന്ന് തന്നെയുള്ള എന്‍ട്രിയും ഓപ്പണ്‍ എയറും ഉണ്ട് .

വൈകിട്ട് നാല് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ‘ചാവോ കൊച്ചിന്‍’ പ്രവര്‍ത്തിക്കുക. കണ്‍വീനിയന്റ് ആയ ലൊക്കേഷനും ഇറ്റാലിയന്‍ ഇഷ്ടഭക്ഷണവും ഇനി ആഘോഷമാക്കാം. വിവിധ തരം സാന്‍വിച്ചുകള്‍, പീസ തുടങ്ങിയ രുചികരമായ ഐറ്റംസ് കഫേയില്‍ ലഭ്യമാകും.

Read Previous

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി

Read Next

ഇന്ത്യക്കാർ പതിവായി ആപ്പുകളിൽ ചെലവഴിക്കുന്നത് മണിക്കൂറുകൾ: റിപ്പോർട്ട്