ലോകായുക്ത; നിര്‍ണായക ഭേദഗതി, ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി

തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ സബ്ജക്ട് കമ്മിറ്റിയിൽ നിർണായക ഭേദഗതി. ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി. ഇതോടെ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടാൽ ഗവർണർക്ക് ഇടപെടാൻ കഴിയില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയിൽ നിക്ഷിപ്തമായിരിക്കും.

പൊതുപ്രവർത്തകർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നാൽ ആരായിരിക്കും അപ്‌ലറ്റ് അതോറിറ്റി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച ബിൽ വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് തീരുമാനം ഉണ്ടായേക്കും. മന്ത്രിമാർക്കെതിരെ വിധിയോ പരാമർശമോ ഉണ്ടായാൽ മുഖ്യമന്ത്രി തീരുമാനമെടുക്കും, എം.എൽ.എമാർക്കെതിരെ വന്നാൽ സ്പീക്കർ തീരുമാനമെടുക്കും. ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ ബില്ലിന്‍റെ പരിധിയിൽ വരും. ഇതിൽ നിന്ന് പൊതുപ്രവർത്തകരെ ഒഴിവാക്കാമെന്ന നിർദേശം സബ്ജക്ട് കമ്മിറ്റിയിൽ ഉയർന്നു.

K editor

Read Previous

‘വേമ്പനാട് കായലിന് സമീപത്തെ വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണം’

Read Next

സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ