ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: റിട്ട. പോലീസുദ്യോഗസ്ഥന്റെ പരാതി അന്വേഷിക്കാനെത്തി കുട്ടികളെ വിരട്ടിയ വനിതാ എസ്ഐ പുലിവാലു പിടിച്ചു.
കഴിഞ്ഞ ദിവസം അജാനൂർ കിഴക്കുംകരയിലാണ് സംഭവം.വീടിന് കല്ലെറിഞ്ഞെന്ന റിട്ട. പോലീസുദ്യോഗസ്ഥന്റെ പരാതിയന്വേഷിക്കാനെത്തിയതായിരുന്നു വനിതാ എസ്ഐ. പരാതിക്കാരനും എതിർകക്ഷിയും ബന്ധുക്കളാണെങ്കിലും, വർഷങ്ങളായി കുടുംബ പ്രശ്നം നിലനിൽക്കുന്നുണ്ട്. വീടിന് നേരെ കുട്ടികൾ കല്ലെറിഞ്ഞെന്നായിരുന്നു റിട്ട.പോലീസുദ്യോഗസ്ഥന്റെ പരാതി.
പോലീസ് ജീപ്പിൽ കയറ്റി ക്കൊണ്ട് പോകുമെന്നും ജയിലിലടക്കുമെന്നും, പോലീസുദ്യോഗസ്ഥ കുട്ടികളെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് പോലീസ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് തിരുവനന്തപുരം ചൈൽഡ് ലൈനിൽ ഫോണിൽ പരാതി വിളിച്ചറിയിച്ചത്.
യൂണിഫോമിലെത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയാൽ, പോലീസിനെതിരെയും പരാതി നൽകാമെന്ന് മനസ്സിലാക്കിയാണ് കുട്ടികൾ നേരിട്ട് ചൈൽഡ് ലൈനിലേക്ക് വിളിച്ച് വിശദമായ പരാതി ബോധിപ്പിച്ചത്.
കുട്ടികളുടെ പരാതിയിൽ നടപടിയുണ്ടാകുമെന്നുറപ്പായതോടെ ഉദ്യോഗസ്ഥയും ഒരു സീനിയർ സിവിൽ പോലീസ് ഓഫീസറും കുട്ടികളെ തേടി വീണ്ടും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ വഴങ്ങിയിട്ടില്ല.