സ്ത്രീകൾ താമസിക്കുന്ന വീടിന് നേരെ അക്രമം

കാഞ്ഞങ്ങാട്  : തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപം വീടിന് നേരെ അക്രമം മുസ്ലീം ലീഗ് പ്രവർത്തകൻ  ഇബ്രാഹിം കുഞ്ഞിയുടെ മകളും കെ. എം. സി. സി നേതാവ് ഇല്ല്യാസിന്റെ സഹോദരിയുമായ ഖദീജയുടെ വീടിന്  നേരെയാണ് ഇന്നലെ രാത്രി 12.30 മണിയോടെ അക്രമമുണ്ടായത്.

കമ്പിപ്പാര കൊണ്ട് വീടിന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു . ശബ്ദം കേട്ട് വീട്ടുകാർ  ഉണർന്നപ്പോൾ അക്രമികൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു അക്രമ ി സംഘത്തിൽ മുന്നിൽ കൂടുതൽ പേരുണ്ടായിരുന്നു  ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടുകാർ അറിയിച്ചതനുസരിച്ച് രാത്രി തന്നെ മുസ്ലീം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തുകയും ഉടൻ നീലേശ്വരം പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് രാത്രി നീലേശ്വരം പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

ഖദീജയുടെ വീട്ടിൽ സ്ത്രീകൾ മാത്രമാണ് താമസം. ഇവരുടെ  പിതാവ്  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യു.ഡി. എഫ് നടത്തിയ സർക്കാർ  വിരുദ്ധ സമരത്തിൽ പങ്കെടുത്തിരുന്നു . രാഷ്ര്ട്രീയ പരിപാടികളിലൊന്നും  പങ്കെടുക്കാത്ത ഇബ്രാഹിം കുഞ്ഞി പോലും ഇപ്പോൾ സർക്കാറിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതായി ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് പ്രവർത്തകർ നാട്ടിൽ പ്രചരണം നടത്തിയിരുന്നു.

എന്നാൽ മുസ്ലീം ലീഗ് സ്വാധീനമേഖലയിൽ സി.പി.എം അക്രമം  നടത്തിയതായി പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്താൻ സാമൂഹ്യ ദ്രോഹികളാണോ വീടാക്രമിച്ചെതെന്ന്  പോലീസ് സംശയിക്കുന്നുണ്ട് .

25 ാം വാർഡ്  കൗൺസിലർ കെ. സി. പ്രകാശന്റെ നേതൃത്വത്തിൽ നേതാക്കൾ വീട് സന്ദർശിച്ചു.

LatestDaily

Read Previous

ബിജെപി പ്രവർത്തകർ സിഐടിയു പ്രവർത്തകന്റെ വീടാക്രമിച്ചു

Read Next

റിട്ട. പോലീസുദ്യോഗസ്ഥന്റെ പരാതിയിൽ കുട്ടികളെ വിരട്ടി വനിതാ എസ്ഐ കുടുക്കിൽ