ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസുകാരന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച പൊലീസുകാരനെ ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത്ദാസ് സസ്‌പെൻഡ് ചെയ്തു. തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷൈലേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മൊറയൂർ ആലിങ്ങകുണ്ടിലുള്ള വീട്ടിൽ വച്ച് ഗർഭിണിയായ ഭാര്യയെ ഷൈലേഷും മാതാവ് സരോജിനിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

തുടർന്ന് യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഷൈലേഷ്, സരോജിനി എന്നിവർക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല.

Read Previous

സോണിയാ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വിദേശത്തേക്ക്

Read Next

നക്ഷത്ര ആമയെ കടത്തിയ വന്യജീവി ഡോക്യുമെന്ററി സംവിധായികക്കെതിരേ കേസ്