യാത്രയുടെ വിവരങ്ങളും ലൊക്കേഷനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതിരിക്കുക; കേരള പൊലീസ്

സൈബർ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉല്ലാസയാത്രകൾക്ക് പോകുന്നവർക്ക് കേരള പോലീസ് ജാഗ്രതാ നിർദേശം നൽകി. കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ഇന്റർനാഷണൽ ഹാക്കിങ് & സൈബർ സെക്യൂരിറ്റി കോൺഫറൻസ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്. “യാത്രാവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഫോട്ടോസഹിതം ടാഗ് ചെയ്യുന്ന ശീലം യുവാക്കളിൽ കണ്ടുവരുന്നുണ്ട്. യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക.” കുറിപ്പിൽ പറയുന്നു.

Read Previous

സ്വീകരണ മുറിയിൽ കഞ്ചാവ് വളർത്തൽ; കൃത്യമായി സൂര്യപ്രകാശം ലഭിക്കാനെന്ന് പ്രതി

Read Next

കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ‘കുഞ്ഞാപ്പ്’ വരുന്നു