കടുപ്പിച്ച നിയന്ത്രണങ്ങളും തെറ്റായ പ്രചാരണവും വ്യാപാരികൾക്ക് വിനയായി

ഒാട്ടോയും  ടാക്സികളും നിയന്ത്രണം അവഗണിച്ചു

കാഞ്ഞങ്ങാട്  : നഗരത്തിൽ വാഹന പാർക്കിംഗിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കടുപ്പിച്ചതും  വ്യാപാര  സ്ഥാപനങ്ങൾ  വൈകീട്ട്  ഏഴിന് അടക്കണമെന്ന തെറ്റായ പ്രചാരണവും വ്യാപാരികൾക്ക് വിനയായി.

 ഒാണാഘോഷങ്ങളുടെ ഭാഗമായി കടകൾ രാത്രി ഒമ്പതു മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിക്കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ്മേത്ത ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരവിറക്കിയിരുന്നു. ബുധനാഴ്ചത്തെ പ്രഭാത പത്രങ്ങളിലും  ലേറ്റസ്റ്റിലും  ഇതു  സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു .

നഗരസഭ വാഹനത്തിൽ ഉച്ച ഭാഷിണിയിലൂടെ നടത്തിയ  പ്രചാരണത്തിൽ കടകൾ വൈകീട്ട്് ഏഴ് വരെയാക്കി നിജപ്പെടുത്തിയിരിക്കുന്നതായാണ് വിളംബരം ചെയ്തത്ഇ ത് തികച്ചും തെറ്റായ പ്രചാരണമാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കിയ ശേഷവും നഗരസഭയുടെ തെറ്റായ പ്രചാരണം ഇന്നലെയും  തുടരുന്നുണ്ട് .

ഇത്തരം പ്രചാരണം   കേട്ട വ്യാപാരികളും മാധ്യമ പ്രവർത്തകരും പോലീസ് അധികൃതരോട് കാര്യം തിരക്കിയപ്പോൾ കടകൾ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാമെന്ന്  പോലീസ് വ്യക്തമാക്കുകയും ചെയ്തു  . എന്നാൽ നഗരസഭ വാഹനത്തിൽ നടത്തിയ തെറ്റായ പ്രചാരണം  വ്യാപാരികളെയും ബുദ്ധുമുട്ടിക്കുകയാണ്.

നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതിമണ്ഡപം വരെ വാഹന പാർക്കിംഗിനുള്ള നിയന്ത്രണം കടുപ്പിച്ചതും വ്യാപാരികൾക്ക്  വിനയായി മാറിയിരിക്കുകയാണ് പാർക്കിംഗിനായി നഗരത്തിൽ പലേയിടങ്ങളിലായി  സ്വകാര്യ സ്ഥലങ്ങൾ ഏർപ്പെടുത്തുകയും പ്രധാന റോഡുകളിൽ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അത്യാവശ്യ സാധനങ്ങൾ ക്കായി എത്തുന്നവർ വാഹനങ്ങൾ അകലെ പാർക്ക് ചെയ്ത് കടകളിലെത്താൻ തയ്യാറാവുന്നില്ല.

യാതൊരു നിയന്ത്രണവുമില്ലാതെ സർവ്വീസ് റോഡുകളിൽ ഉൾപ്പടെ വാഹനങ്ങൾ തലങ്ങും  വിലങ്ങും മണിക്കൂറുകളോളം നിർത്തിയിടുന്നത് പലപ്പോഴും പതിവ് കാഴ്ചയാണ്. ഇത് നിയന്ത്രിക്കാനാണ് സ്വകാര്യ സ്ഥലങ്ങൾ പാർക്കിംഗിനായി ഏർപ്പെടുത്തിയത്. എന്നാൽ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ എല്ലാവർക്കും കഴിയുന്നില്ല.

നിയന്ത്രണം മാറ്റിയത് വ്യാപാരികൾക്ക് തിരിച്ചടിയാവുകയായിരുന്നു അതേ സമയം ഒാട്ടോറിക്ഷകളും ടാക്സികളും നിയന്ത്രണങ്ങൾ അവഗണിച്ച്്  പഴയതു പോലെ പാർക്കിംഗ്  തുടരുകയാണ്.

LatestDaily

Read Previous

പഞ്ചായത്തംഗം തങ്ങളുടെ ജ്വല്ലറിയിൽ സ്വർണ്ണമെത്തിക്കുന്നയാൾ

Read Next

ബാറുടമയെ കയ്യേറ്റം ചെയ്തവർക്കെതിരെ കേസ്