ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: വേഗതയേറിയ കൊമേഴ്സ്യല്‍ ബാങ്ക് ഇടപാടായ ഗൂഗിൾ പേ ഇനി ഖത്തറിൽ ലഭ്യമാകും. രാജ്യത്തെ ഉപഭോക്താക്കൾക്ക് അവരുടെ ആൻഡ്രോയ്ഡ് ഫോണുകൾ, ‘വെയർ ഒഎസ്’ ഉപകരണങ്ങൾ ഓണ്‍ലൈനിലും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകളെ പിന്തുണയ്ക്കുന്ന സ്റ്റോറുകളിലും ലളിതമായും സുരക്ഷിതമായും പണമടയ്ക്കാന്‍ ഗൂഗിൾ പേ അനുവദിക്കും
ഖത്തർ സെൻട്രൽ ബാങ്ക്, ഗൂഗിൾ പേ ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ജനപ്രീതി നേടിയ ഗൂഗിൾ പേ, സുരക്ഷാ പരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഗൂഗിൾ പേ ആപ്ലിക്കേഷനിലേക്ക് ഉപഭോക്താക്കൾക്ക് അവരുടെ കൊമേഴ്സ്യൽ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ചേർക്കാം. പലചരക്ക് കടകൾ, ഫാർമസികൾ, ടാക്സികൾ, റെസ്റ്റോറന്‍റുകൾ, കോഫി ഷോപ്പുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ ഗൂഗിൾ പേ സ്വീകരിക്കുന്നുണ്ട്.