ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വട്ടപ്പാറ സി.ഐ ഗിരിലാലുമായി നടത്തിയ ഫോൺ സംഭാഷണം വിവാദത്തിൽ. മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലാണ് ജിആർ അനിൽ ഗിരിലാലിനെ വിളിച്ചത്. നീതി നോക്കി ഇടപെടുമെന്നായിരുന്നു സിഐയുടെ മറുപടി. തുടർന്ന് ഓഡിയോയിൽ മന്ത്രിക്ക് നേരെ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേൾക്കാം.
ന്യായം കൂടി പരിഗണിച്ച് ഇടപെടാമെന്ന് സിഐ പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. ആരു വന്ന് പറഞ്ഞാലും നീതി പരിഗണിച്ച ശേഷമേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു.പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന് പറഞ്ഞത്.
രണ്ടാം ഭർത്താവിനെതിരെ യുവതി മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിച്ചു. സംഭാഷണം പുറത്തുവന്നതോടെ പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. പോലീസ് തലപ്പത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.