സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം; പ്രഖ്യാപനം നാളെ

മലപ്പുറം: സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം. നാളെ രാവിലെ 10.30ന് മലപ്പുറം ടൗൺഹാളിൽ കളക്ടർ വി.ആർ പ്രേംകുമാർ പ്രഖ്യാപനം നടത്തും. തിരുവനന്തപുരം ആർബിഐ ജനറൽ മാനേജർ സെട്രിക് ലോറൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ നേതൃത്വത്തിൽ കലക്ടർ അധ്യക്ഷനും ജില്ലാ ലീഡ് ബാങ്ക് മാനേജർ കൺവീനറുമായുള്ള ജില്ലാതല ബാങ്കേഴ്സ് വികസന സമിതിയാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിംഗ്, ഇന്‍റർനെറ്റ് ബാങ്കിംഗ്, യുപിഐ, ആധാർ അധിഷ്ഠിത പേയ്മെന്‍റ് സേവനങ്ങൾ എന്നിവ വ്യക്തിഗത ഇടപാടുകാർക്കിടയിൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിങ്, ക്യുആർ കോഡ്, പിഒഎസ് മെഷീൻ തുടങ്ങിയ സേവനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പ്രചാരണവും നടത്തി.

K editor

Read Previous

ലോകായുക്ത ബിൽ നിയമസഭയിൽ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ശക്തമാകുന്നു

Read Next

മുസ്ലിം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി