വിഴിഞ്ഞം സമരത്തെ പിന്തുണച്ച് കാനം രാജേന്ദ്രൻ

ആലപ്പുഴ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മത്സ്യത്തൊഴിലാളികൾ ക്ക് ചില പ്രശ്നങ്ങളുണ്ട്. അവയെല്ലാം ചർച്ചകളിലൂടെ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെയാണ് കാനത്തിന്‍റെ പ്രതികരണം.

സർക്കാരിനെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും പ്രക്ഷോഭത്തിൽ ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുക അസാധ്യമാണ്. എന്നാൽ അവരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Read Previous

സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി

Read Next

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ; ആർടിഎ 8.5 കോടി ദിർഹം ലാഭിച്ചു