ഏഐഎഫ്എഫ് തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന് നടത്താൻ തീരുമാനം

ഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ രണ്ടിന് നടത്താൻ തീരുമാനം. ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങൾ നടത്താൻ സുപ്രീം കോടതി ആദ്യം മൂന്നംഗ ഭരണസമിതിയെ നിയമിച്ചിരുന്നു. എന്നാൽ ഫിഫയുടെ വിലക്കിനെ തുടർന്ന് ഈ സമിതിയുടെ പ്രവർത്തനം റദ്ദാക്കി.

ഫെഡറേഷന്‍റെ ജനറൽ സെക്രട്ടറി സുനന്ദോ ധറിന് ചുമതല നൽകി. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച സുപ്രീം കോടതി ഇലക്ടറൽ കോളേജിലും മാറ്റം വരുത്തിയത്. ഇതോടെ സെപ്റ്റംബർ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് പുതിയ നടപടിക്രമങ്ങൾ ഉണ്ടാകും.

ഈ മാസം 25 മുതൽ 27 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. പത്രികകൾ 28-ന് സൂക്ഷമപരിശോധന നടത്തും. 29, 30 തീയതികളിലാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസരം. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ന്യൂഡൽഹിയിലെ ഫെഡറേഷൻ ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ്. അതേ ദിവസമോ അടുത്ത ദിവസമോ ഫലം പ്രഖ്യാപിക്കും.

Read Previous

അമിത് ഷാ–ജൂനിയർ എൻടിആർ ചർച്ചയ്ക്കു പിന്നിലെന്ത്?

Read Next

‘ഗോൾഡിൽ’ അഭിനയിച്ചത് അൽഫോൻസ് പുത്രൻ ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹംകൊണ്ട്’: പൃഥ്വിരാജ് സുകുമാരൻ