ജില്ലകളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസ് വേണമെന്ന് ആവശ്യം; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് വിമാന സർവീസ് നടത്തണമെന്ന് മുസ്ലിം ലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു. നിയമസഭയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെയായിരുന്നു മഞ്ഞളാംകുഴി അലിയുടെ ചോദ്യം.

‘സിൽവർ ലൈൻ പദ്ധതി ഒരുപാട് നഷ്ടങ്ങൾക്ക് മാത്രമേ കാരണമാകൂ.കാര്‍ഷികോത്പാദനം നഷ്ടപ്പെടും, ഫലഭൂയിഷ്ടിയുള്ള ഭൂമി നഷ്ടപ്പെടും, അന്തരീക്ഷ, വായു മലിനീകരണങ്ങള്‍ മുതലായവ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേപോലെ പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ പലതും പ്രളയ സാധ്യതയുള്ളതുമാണ്. ഇതിനാല്‍ തന്നെ ഈ പദ്ധതി കേരളത്തിന് യോജിച്ചതല്ല’ മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് പകരം യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് വിമാന, ഹെലികോപ്റ്റർ സർവീസുകൾ നടത്താൻ സർക്കാർ തയ്യാറാകുമോ എന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.

K editor

Read Previous

ജസീറ എയർവേസ് ഫിഫ ലോകകപ്പിനുള്ള ഷട്ടിൽ വിമാനങ്ങൾ പ്രഖ്യാപിച്ചു

Read Next

പുതുച്ചേരി ബജറ്റ് ; വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം