ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ തന്‍റെ ആദ്യ ചിത്രമായ തീ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പട്ടാമ്പിയിലെയും കൊപ്പത്തിലെയും രണ്ട് തീയേറ്ററുകളിൽ പോയി സിനിമ കണ്ടു. പോസിറ്റീവ് വൈബ് ഉള്ള സിനിമയാണിത്. ഒരു കുടുംബചിത്രമാണ്. മാധ്യമപ്രവർത്തകരുടെ കഥയാണ് പറയുന്നത്. റൊമാന്‍സ് എല്ലാം അഭിനയിക്കുമ്പോള്‍ തുടക്കക്കാരന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ പതുക്കെ അത് ശരിയായി. ആദ്യം നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ, സംവിധായകന്‍റെ പിന്തുണയുണ്ടായിരുന്നു. അവസരം നന്നായി വിനിയോഗിച്ചുവെന്ന് ഞാൻ കരുതുന്നു. കല ജീവിതത്തിന്‍റെ ഭാഗമാണ്, എല്ലായ്പ്പോഴും എംഎൽഎയായി ഇരിക്കാൻ കഴിയില്ല. സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുന്നത് തുടരുമെന്നും മുഹമ്മദ് മുഫ്സിൻ പറഞ്ഞു.
അനില്‍ വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍ വഹിച്ച റൊമാന്‍റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് തീ. യു ക്രിയേഷൻസിന്‍റെയും വിശാരദ് ക്രിയേഷൻസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് നടൻ സമുദ്രക്കനിക്കൊപ്പം ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഋതേഷ് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്.