ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ഇതിൽ 1,39,621 പേർ ആദ്യ രണ്ട് അലോട്ട്മെന്റ് വഴി സ്ഥിരപ്രവേശനം നേടി. 77,412 കുട്ടികളെയാണ് താൽക്കാലികമായി ചേർത്തത്. കായിക മികവിന്റെ അടിസ്ഥാനത്തിൽ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിൽ 11,703 പേരും ചേർന്നു. മാനേജ്മെന്റ് ക്വാട്ട പ്രകാരം 1,184 വിദ്യാർത്ഥികൾക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ചു. അൺ എയ്ഡഡ് ബാച്ചുകളിൽ 1,214 പേർ പ്രവേശനം നേടി.
മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്കൂളിൽ ചേരാം. ആകെ 78,085 വിദ്യാർത്ഥികളെയാണ് മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയത്. അവർ കൂടി ചേരുന്നതോടെ, വ്യാഴാഴ്ച ക്ലാസുകൾ ആരംഭിക്കുമ്പോൾ മൊത്തം മൂന്ന് ലക്ഷം വിദ്യാർത്ഥികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4,71,849 വിദ്യാർത്ഥികളാണ് ഈ വർഷം അപേക്ഷിച്ചത്. ഏകജാലകത്തിലൂടെ 2,95,118 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇതിൽ 78,085 പേർ ചേർന്നില്ല. ഈ സീറ്റുകൾ മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.