നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയാനയിൽ നിന്നുള്ള ഇവർ ഏതാനും ജീവനക്കാരുമായി ഗോവയിൽ എത്തിയതാണെന്നാണ് റിപ്പോർട്ട്.

2008ലാണ് സൊണാലി ഫോഗട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റായി. 2019-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദംപുര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സൊണാലി. എന്നാല്‍ കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷണോയിയോട് തോറ്റു. കുല്‍ദീപ് ബിഷണോയി അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ടിക് ടോക്കിൽ ജനപ്രിയയായ സൊണാലി ഫോഗട്ട് ബിഗ് ബോസ് ഹിന്ദിയുടെ 14-ാം സീസണിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസൺ 14 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായാണ് താരം എത്തിയത്. സൊണാലി ഫോഗട്ട് സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

K editor

Read Previous

ബിജെപിയുടെ ‘വാഗ്ദാനം’ സിസോദിയ റെക്കോഡ് ചെയ്തു ; സമയം വരുമ്പോള്‍ പുറത്തുവിടും

Read Next

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ്; പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി