ചന്തുക്കുട്ടി അന്തരിച്ചു

കാഞ്ഞങ്ങാട്: മാവുങ്കാലിലെ ആദ്യകാല മരവ്യാപാരി മാവുങ്കാൽ രമേഷ് നിവാസിലെ കാവുള്ളപുരയിൽ ചന്തുക്കുട്ടി 93, നിര്യാതനായി. ദീർഘകാലം മലേഷ്യയിൽ എസ്റ്റേറ്റ് മാനേജരായിരുന്ന ഇദ്ദേഹം മലേഷ്യയിൽ ഫുട്ബോൾ റഫറി കൂടിയായിരുന്നു.

നാട്ടിൽ തിരിച്ചെത്തിയ ചന്തുക്കുട്ടി മാവുങ്കാൽ രാംനഗറിലെ മരവ്യാപാര സ്ഥാപനത്തിന്റെ  മാനേജരായിരുന്നു. ജില്ലാ ടിമ്പർ മാനുഫാക്ചറേഴ്സ് നേതാവ്,  വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്നു.

ഭാര്യ: തങ്കം. മക്കൾ: രാധ (മുംബൈ), ഉഷ, രമേഷ് (അബുദാബി). മരുമക്കൾ: പ്രസാദ് (മുംബായ്), സൂരജ്, സീന (പയ്യന്നൂർ).സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു ആചാരി, കുഞ്ഞാതി, കൃഷ്ണൻ, മാധവി.

Read Previous

ഫാഷൻ ഗോൾഡ് : പോലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ചത് ഇൻസ്പെക്ടർ നിസാം

Read Next

650 രൂപയുടെ കോവിഡ് ടെസ്റ്റിന് സ്വകാര്യാശുപത്രികൾ ഈടാക്കുന്നത് 1900 രൂപ