‘അഴിമതിയില്‍ ഒരിക്കല്‍ കാല്‍വഴുതിയാല്‍ നേരെയാക്കാന്‍ പ്രയാസം’

തിരുവനന്തപുരം: അഴിമതിയിൽ ഒരിക്കൽ കാൽവഴുതിയാൽ അത് ശരിയാക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കണമെന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി.

അഴിമതി വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് സിവിൽ സർവീസ് മേഖലയുടെ പ്രത്യേകത. അഴിമതി സ്വന്തം ജീവിതത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുക മാത്രമല്ല, അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത ഒരു നിലപാട് സ്വീകരിക്കുകയും വേണം. തുടക്കം മുതൽ വളരെ ശ്രദ്ധാലുക്കളായിരിക്കാനും അദ്ദേഹം ഉപദേശിച്ചു. മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനാ രീതിയാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള (സി.സി.ഇ.കെ.)യുടെ കീഴില്‍ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍നിന്ന് പരിശീലനം ലഭിച്ചവരില്‍ കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

K editor

Read Previous

റിലയൻസ് പിന്തുണയുള്ള മൃഗശാലയ്ക്കെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

Read Next

സംസ്ഥാനത്തെ ഏറ്റവും വലിയ മേൽപ്പാലം തിരുവനന്തപുരത്തിന് സ്വന്തം