സന്നദ്ധസേവനത്തിന് താത്‌കാലിക വിരാമം

ചെറുവത്തൂരിന് അഭിമാനമായി നൂറുനാൾക്കുശേഷം മഹേഷും പ്രകാശനും വീടുകളിലെത്തി

ചെറുവത്തൂർ: ആദ്യഘട്ട ലോക്ഡൗൺമുതൽ സന്നദ്ധസേവനം നടത്തുന്ന രണ്ട് ചെറുപ്പക്കാരുണ്ട് ചെറുവത്തൂരിൽ. മഹേഷ് വെങ്ങാട്ടും പ്രകാശൻ തുരുത്തിയും.

ലോക്ഡൗണിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് മരുന്നും അവശ്യസാധനങ്ങളെത്തിച്ചുമാണ് സേവനത്തിനിറങ്ങിയത്.

പിന്നീട് ചെറുവത്തൂർ പഞ്ചായത്തൊരുക്കിയ സാമൂഹിക അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നതിലും വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നതിലും സക്രിയരരായി. ഭക്ഷണ പാചകത്തിന് മനോജ് കണ്ണംകുളവും മറ്റു വൊളണ്ടിയർമാരും സഹായിച്ചു

മെയ് എട്ടിന് പ്രവാസികളുടെ ആദ്യ സംഘമെത്തിയതുമുതൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിളിപ്പുറത്തിവരുണ്ടായിരുന്നു.

ചെറുവത്തൂരിലെ ടൂറിസ്റ്റ് ഹോമുകളിലും ടെക്‌നിക്കൽ ഹൈസ്കൂളിലുമാണ് റവന്യൂ വകുപ്പും പഞ്ചായത്തും നിരീക്ഷണകേന്ദ്രം ഒരുക്കിയത്.

താമസ-ഭക്ഷണ സൗകര്യമൊരുക്കുന്നതിൽ വൊളന്റിയർമാർക്കൊപ്പം ഇവർ മുൻനിരയിലായിരുന്നു. സേവനനിരതരായ വൊളന്റിയർമാർക്ക് താമസത്തിന് ഹൈലൻ പ്ലാസയിലെ നാസർ സൗജന്യമായി മുറികൾ വിട്ടുനൽകി.

സർക്കാർ നിരീക്ഷണം അവസാനിപ്പിക്കാൻ നിർദേശം വന്നതോടെ അവസാനത്തെ അഞ്ച് പ്രവാസികൾ വീടുകളിലേക്ക് തിരിച്ചു. അതിന് പിന്നാലെ സേവനം നൂറുദിനം പിന്നിട്ട മഹേഷും പ്രകാശനും അവരവരുടെ വീടുകളിലേക്കും മടങ്ങി.

നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസികളുടെ സ്നേഹമാണ് ഈ കോവിഡ് കാലത്തെ സമ്പാദ്യമെന്ന് ഇവർ പറയുന്നു. സേവനം നിരീക്ഷണകേന്ദ്രങ്ങളിലായതിനാൽ ഈ ദിവസങ്ങളിലൊന്നും മഹേഷും പ്രകാശനും സ്വന്തം വീടുകളിൽ പോകാനായില്ല.

ഒട്ടേറെ തവണ കോവിഡ്‌ പരിശോധനയ്ക്കും ഇവർ വിധേയരായി. എല്ലായ്‌പ്പോഴും നെഗറ്റീവയാരുന്നു ഫലം.

ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ മഹേഷ് വെങ്ങാട്ട് ഓട്ടോത്തൊഴിലാളിയും നിർമ്മാണ തൊഴിലാളിയായ പ്രകാശൻ തുരുത്തി ഫയർഫോഴ്സ് സിവിൽ ഡിഫൻസ് കാസർഗോഡ് ഡിവിഷൻ ഡെപ്യൂട്ടി വാർഡറാണ്.

LatestDaily

Read Previous

കാസർകോട് മീൻ വണ്ടിയിലെത്തിയ കഞ്ചാവ് നാട്ടുകാർ പിടികൂടി

Read Next

ഫാഷൻ ഗോൾഡ് : പോലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ചത് ഇൻസ്പെക്ടർ നിസാം