പ്രധാനമന്ത്രി എന്തിനാണ് ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നത്: അശോക് ഗെഹ്ലോട്ട്

ന്യൂ‍ഡൽഹി: കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ലെന്നിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസിനുള്ളിലെ കുടുംബവാഴ്ചയെ പ്രധാനമന്ത്രി നിരന്തരം വിമർശിക്കുന്നതിനിടെയാണ് ഗെഹ്ലോട്ടിന്‍റെ ചോദ്യം. എന്തുകൊണ്ടാണ് എല്ലാവരും എപ്പോഴും കോൺഗ്രസിനെ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “നോക്കൂ, കഴിഞ്ഞ 32 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ പോലും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നത്? കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്ത് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടാണ് എല്ലാവരും കോൺഗ്രസിനെ കൂട്ടത്തോടെ ആക്രമിക്കുന്നത്. ഇതിനെല്ലാം ഒരൊറ്റ കാരണമേ ഉള്ളൂ. സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയുടെയും കോൺഗ്രസിന്റെയും ഡിഎൻഎ ഒന്നു തന്നെയാണ്. എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസ്,” ഗെഹ്ലോട്ട് പറഞ്ഞു.

K editor

Read Previous

ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾക്ക് വില വർദ്ധിച്ചേക്കും

Read Next

‘സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളിൽ 5% പോലും പിടിക്കപ്പെടുന്നില്ല’