12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് മന്ത്രി; ചര്‍ച്ച പരാജയം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. 12 മണിക്കൂർ ഒറ്റത്തവണ ഡ്യൂട്ടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എട്ട് മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടിയും നാല് മണിക്കൂർ വിശ്രമവുമാണ് പരിഗണിക്കുന്നത്. വിശ്രമസമയത്തിന് അധികവേതനം വേണ്ടെന്നാണ് നിയമോപദേശം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, യൂണിയനുകൾ പ്രതിഷേധം തുടരുകയാണ്.

Read Previous

ബിഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് 8 മാസം!

Read Next

ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾക്ക് വില വർദ്ധിച്ചേക്കും