ഉദ്യോഗാർഥികളുടെ സമരത്തിനിടെ യുവാവിനെ തല്ലിച്ചതച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്

പട്ന: റിക്രൂട്മെന്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ ഉദ്യോഗാർഥികൾ നടത്തിയ സമരത്തിനിടെ യുവാവിനെ തല്ലിച്ചതച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്. അധ്യാപക ജോലിക്കായുള്ള ഉദ്യോഗാർഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പട്ന അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ.കെ.സിങ് ഉദ്യോഗാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിലത്ത് ദേശീയ പതാകയുമായി വീണു കിടന്നിട്ടും വടി ഉപയോഗിച്ച് കെ.കെ.സിങ് ഇയാളെ മർദിക്കുകയായിരുന്നു. വിഡിയോയിൽ യുവാവിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതും കാണാം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം, സംഭവത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

Read Previous

കുവൈറ്റിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം

Read Next

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്