പടന്നക്കാട് ജമാ അത്തിനെതിരെ വ്യാജപ്രചാരണമെന്ന് ജമാഅത്ത് കമ്മിറ്റി

കാഞ്ഞങ്ങാട്  : നിർധന യുവാവിന്റെ  ശവസംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട് പടന്നക്കാട്ട്  അൻസാറുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ ജമാഅത്തിനെ കരിവാരി  തേക്കാനാണെന്ന് ജമാഅത്ത് കമ്മിറ്റി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെയും  പത്രങ്ങളിലൂടെയും മഹല്ല് കമ്മിറ്റിയെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങളെ മഹല്ല് നിവാസികൾ തിരിച്ചറിയണമെന്നും ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പടന്നക്കാട് മഹല്ലിൽ അംഗമല്ലാത്ത യുവാവിന്റെ മൃതദേഹം മറവ് ചെയ്യുന്നതിന്റെ ചെലവുകൾ ഏറ്റെടുത്തത് എസ്.ഡി.പി.ഐ ആയിരുന്നു.

മൃതദേഹം മറവ് ചെയ്തതിന് ശേഷമുള്ള തൽക്കീൻ പ്രാർത്ഥനയ്ക്ക് പ്രതിഫലമായി വാങ്ങിയ 500 രൂപ രശീതിയിൽ കൂട്ടിച്ചേർത്തത് ശവസംസ്ക്കാര ചെലവ് ഏറ്റെടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആവശ്യ പ്രകാരമായിരുന്നുവെന്നും ജമാഅത്ത് കമ്മിറ്റി വ്യക്തമാക്കി.

LatestDaily

Read Previous

എയിംസിന്റെ പേരുമാറ്റാന്‍ കേന്ദ്രസർക്കാർ

Read Next

സാമൂഹ്യയാഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ ഇടതു പാർട്ടികൾക്ക് കഴിയുന്നില്ല : എൻ.കെ.പ്രേമചന്ദ്രൻ എം.പി