വിജ്ഞാന വേദി പ്രഭാഷണത്തിൽ ലീഗ് പ്രവർത്തകരെ തടഞ്ഞ് പച്ചപ്പട

അജാനൂർ : കാഞ്ഞങ്ങാട് വിജ്ഞാനവേദി  ഇന്നലെ നോർത്ത് കോട്ടച്ചേരിയിൽ സംഘടിപ്പിച്ച ഇന്ത്യൻ  മതേതരത്വം നേരിടുന്ന വെല്ലുവിളികൾ  എന്ന പ്രഭാഷണം കേൾക്കുന്നതിൽ നിന്ന് മുസ്ലീം ലീഗ് പ്രവർത്തകരെ പച്ചപ്പട വാട്ട്സാപ്പ് കൂട്ടായ്മ തടഞ്ഞു. ആർഎസ്പി നേതാവും പാർലമെന്റംഗവുമായ എൻ.കെ. പ്രേമചന്ദ്രനാണ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത്.

പരിപാടിയുടെ നോട്ടീസിൽ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹി കാഞ്ഞങ്ങാട്ടെ കെ. മുഹമ്മദ്കുഞ്ഞിയുടെ പേര് സി.പി.എം ജില്ലാക്കമ്മിറ്റിയംഗം പി.കെ. നിഷാന്തിന്റെ പേരിന് താഴെ ചേർത്തുവെന്ന കാരണത്താലാണ്, ബശീർ വെള്ളിക്കോത്തിന്റെ  അടുത്ത അനുയായിയായ മുസ്ലീം ലീഗ്  പ്രവർത്തകൻ ജലീൽ കല്ലൂരാവി പച്ചപ്പട വാട്ട്സാപ്പ് ഗ്രൂപ്പിൽ വിജ്ഞാനവേദിയുടെ പ്രഭാഷണച്ചടങ്ങിൽ   ലീഗ് പ്രവർത്തകരാരും സംബന്ധിക്കരുതെന്ന് ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്.

സന്ദേശം ഗ്രൂപ്പിൽ വ്യാപകമായി ലീഗ് പ്രവർത്തകർ ചർച്ച ചെയ്തു. മതേതര  ഇന്ത്യയെക്കുറിച്ച് വസ്തുനിഷ്ടമായി കാണാപ്പാഠം പഠിച്ച് എൻ.കെ.പ്രേമചന്ദ്രൻ അവതരിപ്പിച്ച പ്രഭാഷണം ശ്രവിക്കാൻ നല്ലൊരു വിഭാഗം  മുസ്ലീം ലീഗ് പ്രവർത്തകർ ഞായറാഴ്ച വൈകുന്നേരം നോർത്ത് കോട്ടച്ചേരിയിലെത്തിയത് പച്ചപ്പട ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി മാറി. ചടങ്ങിൽ വിജ്ഞാൻവേദി ജന. സെക്രട്ടറിയും മുസ്ലീം ലീഗ് നേതാവുമായ സി. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി.എം. അബ്ദുല്ലാ ഹാജി ആദ്ധ്യക്ഷം വഹിച്ചു.

LatestDaily

Read Previous

ഹണി ട്രാപ്പ് പ്രതികൾക്ക് തെരച്ചിൽ

Read Next

എയിംസിന്റെ പേരുമാറ്റാന്‍ കേന്ദ്രസർക്കാർ