ചീഫ് സെക്രട്ടറിയെ തള്ളി നഗരസഭ: പോലീസ് തിരുത്തി

കടകൾക്ക് രാത്രി ഒമ്പത് വരെ പ്രവർത്തനാനുമതി നൽകിയ വിഷയത്തിലാണ് നഗരസഭ ചീഫ് സെക്രട്ടറിയെ തള്ളിയത്.

കാഞ്ഞങ്ങാട് : കടകൾ ഉൾപ്പെടെ മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കും രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസംമേത്താ നൽകിയ അനുമതിയെ തള്ളി കാഞ്ഞങ്ങാട് നഗരസഭ.

ഇന്നലെ ( ബൂധനാഴ്ച )മുതൽ എല്ലാവ്യാപാര സംസ്ഥാനങ്ങൾക്കും രാത്രി ഒമ്പത് മണിവരെ പ്രവർത്തിക്കാനാണ് ചീഫ് സെക്രട്ടറി അനുമതി നൽകിയത് ഇക്കാര്യം ലേറ്റസ്റ്റ് ഉൾപ്പടെ എല്ലാ പത്രങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒാണഘോഷങ്ങളുടെ ഭാഗമായാണ് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള സമയം ദീർഘിപ്പിച്ചത്.

എന്നാൽ  കാഞ്ഞങ്ങാട് നഗരസഭ ഇന്നലെ ഉച്ചമുതൽ ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറഞ്ഞത് കടകൾ ഏഴ് മണിക്ക് അടകണമെന്നായിരുന്നു.എന്നാൽ ഇത് വ്യാപാരികളിലും നാട്ടുകാർക്കിടയിലും ആശയകുഴപ്പമുണ്ടാക്കി വ്യാപാരികൾ സംശയം തീർക്കാൻ ബന്ധപ്പെട്ട വരെ വിളിച്ചപ്പോൾ സർവ്വത്ര ആശയക്കുഴപ്പമായിരുന്നു. വൈകീട്ട് അഞ്ച് മണികഴിഞ്ഞ് കടകൾ ഇന്ന് മുതൽ  രാത്രി ഒമ്പത് മണിവരെ  പ്രവർത്തിക്കാൻ പോലീസ് വാഹമത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് വന്നതോടെയാണ് സംശയനിവാരണമുണ്ടാത് നഗരസഭ എന്തിനാണ് ചീഫ് സെക്രട്ടറിയുടെ അറിയിപ്പ് മറികടന്ന് സ്വന്തം അഭിപ്രായം  നാട്ടുകാരോട് വിളിച്ച് പറഞ്ഞെന്നത് ദുരൂഹമായിരിക്കുന്നു.

ഇന്ന് രാവിലെയും വൈകീട്ട് 7 മണിക്ക് കടകളടക്കണമെന്ന പ്രചാരണം നഗരസഭ തുടങ്ങുകയാണ്.   കണ്ടയിൻമെന്റ്  സോണിൽ ഒഴികെയുള്ള എല്ലായിടങ്ങളിലും കടകൾ രാത്രി ഒമ്പത് വരെ പ്രവർത്തിപ്പിക്കാമെന്നായിരുന്നു. ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്.

ഇതിനെയാണ് നഗരസഭ മറികടന്നത് ഇപ്രകാരം നേരത്തെയും ജില്ലാകലക്ടർ വിളിച്ച് ചേർത്ത യോഗം മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ നടന്ന യോഗം കടകൾ  രാത്രി ഒമ്പത്   മണി വരെ പ്രവർത്തിക്കാൻ തീരുമാനിമെടുത്തപ്പോഴും നഗ രസഭ മറിച്ചൊരു തീരുമാനമായിരുന്നു എടുത്തത്.

LatestDaily

Read Previous

ഫാഷൻ ഗോൾഡിന്റെ ഒടുവിലത്തെ ബാലൻസ് ഷീറ്റ് 2017 വർഷം

Read Next

നഗരസഭാ ശുചിമുറിഅടച്ചു: യാത്രക്കാർ നെട്ടോട്ടത്തിൽ