ഫാഷൻ ഗോൾഡിന്റെ ഒടുവിലത്തെ ബാലൻസ് ഷീറ്റ് 2017 വർഷം

കാഞ്ഞങ്ങാട്: നിക്ഷേപകരിൽ നിന്ന് നൂറുകോടി രൂപ തട്ടിയെടുത്ത് പൂട്ടിയ ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാല ഏറ്റവും ഒടുവിൽ , കമ്പനി റജിസ്ട്രാർക്ക് കണക്ക് നൽകിയത്  2017-ൽ.

2017  മാർച്ച് 31-ന്  അവസാനിച്ച സാമ്പത്തിക വർഷത്തെ വരവു ചിലവു കണക്കുകൾ ഫാഷൻ ഗോൾഡ് കമ്പനി റജിസ്ട്രാർക്ക് സമർപ്പിച്ചത് 2017 സെപ്തംബർ 30-നാണ്.

കമ്പനി നിയമത്തിൻ കീഴിൽ പ്രവർത്തിക്കാൻ ഫാഷൻ ഗോൾഡ് ആദ്യം റജിസ്റ്റർ ചെയ്തത് ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്.

2012 ആഗസ്ത് 28-ന് പുതിയ തീരുമാനം വഴി ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് പൂർണ്ണമായും ഒഴിവാക്കി ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നാക്കി മാറ്റുകയായിരുന്നു.

2006 മുതൽ 2012-ൽ ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി രൂപ മാറ്റം വരുത്തിയപ്പോൾ, 8 ഡയറക്ടർമാരാണ് ഫാഷൻ ഗോൾഡിനുണ്ടായിരുന്നത്.

പടന്ന എടച്ചാകൈയിലെ  മൊയിലാക്കരിയില്ലത്ത് ഖമറുദ്ദീൻ, എന്ന എം.സി. ഖമറുദ്ദീൻ, ഉദിനൂക്ക് അബ്ദുൾ റസാക്ക്, മുഹമ്മദ്കുഞ്ഞി മാഹിൻ കുട്ടി മുഹമ്മദ്, അഞ്ചില്ലത്ത് മുഹമ്മദ്കുഞ്ഞി, ആനക്കാരൻ തായലെ പിലാബ് ഹമീദ്, തായലക്കണ്ടി പൂക്കോയ തങ്ങൾ, കപ്പണയിൽ സൈനുദ്ദീൻ എന്നിവരാണ് ഫാഷൻ ഗോൾഡിന്റെ ആദ്യകാല ഡയറക്ടർമാർ. 2012-ന് ശേഷം ഫാഷൻ ഗോൾഡ് സമ്പന്നരിൽ നിന്ന്  ഈ കമ്പനിയിലേക്ക് ലക്ഷങ്ങൾ വരുന്ന റൊക്കം പണം പിരിച്ചിട്ടുണ്ട്.

ഷെയർ ഒന്നിന് നൂറു രൂപ വില നിശ്ചയിച്ച് 22,200 ഷെയറുകൾ വാങ്ങിയ ചന്തേരയിലെ  എസ്എംബി തങ്ങളുടെ മകൻ ടി.കെ. പൂക്കോയ തങ്ങൾ  ഫാഷൻ ഗോൾഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, 21000 ഷെയറുകൾ വാങ്ങിയ എം.സി. ഖമറുദ്ദീൻ രണ്ടാമത്തെ ഷെയർഹോൾഡർ എന്ന നിലയിൽ  കമ്പനിയുടെ ചെയർമാൻ പദവിയിലെത്തുകയും ചെയ്തു.

4000 ഷെയറുകൾ സ്വന്തമാക്കി മേൽപ്പറമ്പ  സ്വദേശി ഹബീബുൾ റഹ്മാൻ മൻസിലിൽ  മൊയ്തീൻ കുഞ്ഞിയുടെ മകൻ, എം.എം. മുഹമ്മദ്ഹാജി ഫാഷൻ  ഗോൾഡ് കമ്പനിയിൽ മൂന്നാം സ്ഥാനത്തുള്ള ഡയറക്ടറായി മാറി. ചെറുവത്തൂർ  പടന്ന കടപ്പുറം ബീച്ചാരക്കടവ് സ്വദേശി യു. റസാഖ് ഹാജി ഫാഷൻ ഗോൾഡിൽ 3000 ഷെയറുള്ള ഡയറക്ടറാണ്.

മൊത്തം 48 ഡയറക്ടർമാരിൽ  ഇനിയുള്ള ഡയറക്ടർമാർ:

പഴയങ്ങാടി മണവാട്ടി വസ്ത്രാലയം ഉടമ ഏ.ടി.പി അബ്ദുൾഹമീദ്, തൃക്കരിപ്പൂർ നീലംമ്പം സൗദ മൻസിലിൽ സി. അബ്ദുൾ റസാഖ്, നടക്കാവ് കെ.വി. ഹൗസിൽ  കെ.വി. നാരായണൻ, ചന്തേരയിലെ ഏ.ജി. മുഹമ്മദ്കുഞ്ഞി, കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ അബ്ദുൾ നാസർ അലി, തൃക്കരിപ്പൂർ പേക്കടം ദാറുസ്സലാം വീട്ടിൽ സി.കെ. നാസറിന്റെ ഭാര്യ എം.സി. നബീസത്ത്, തൃക്കരിപ്പൂർ ബീരിച്ചേരി ഷഹീന മൻസിലിൽ നങ്ങാരത്ത് ഷാഹൂൽ ഹമീദ്, തലശ്ശേരി കതിരൂർ സഫീറ മൻസിലിൽ എം.നിസാർ, തൃക്കരിപ്പൂർ തങ്കയം ഷബീന മൻസിലിൽ എം. മുഹമ്മദ്കുഞ്ഞിഹാജി, ഉദിനൂർ മുഹ്സീന മൻസിലിൽ മൊയ്തീൻ  ഉക്കാസ്, വടകര കീഴാൽകുറ്റിയിൽ വീട്ടിൽ  മായൽ കളത്തിൽ മുഹമ്മദ് ഇഖ്ബാൽ, തളിപ്പറമ്പ കരിമ്പം അള്ളംകുളം കെ.പി. ഹൗസിൽ കെ.പി. അബ്ദുൾ റഷീദ്, വടകര തോടന്നൂർ മീത്തൽ വീട്ടിൽ പുലിയാരത്ത് അഷ്റഫ്, കോഴിക്കോട് കുറ്റിച്ചിറ അച്ചുവീട്ടിൽ  സെയിദ് അഷ്റഫ് അയ്ദീത്, പഴയങ്ങാടി നെടുവമ്പ്രം നഫീസ മൻസിലിൽ കെ.വി. ഹാരിസ്, പടന്ന വലിയ പറമ്പ ടി.കെ.സി. അഹമ്മദ്ഹാജി, ചെറുവത്തൂർ എസ്ഏകെ മൻസിലിൽ ടി.കെ.സി അബ്ദുൾ ഖാദർഹാജി, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന ഏ.സി. അബ്ദുൾ സലാംഹാജി, പടന്ന പൊറോട്ട് വീട്ടിൽ  പി.പി. അബ്ദുൾ ഖാദർ, ഉദുമ പഞ്ചായത്തിൽ താമസിക്കുന്ന  പുഷ്ക്കരൻ ആയമ്പാറ, തൈക്കടപ്പുറം സൗപർണ്ണികയിൽ സുനിത ബാലൻ, മേൽപ്പറമ്പ ദാറുസ്സലാമിൽ  പി.കെ.സി മുഹമ്മദ്റാഫി, കള്ളാർ ആയിഷ മൻസിലിൽ സുബീർ പുഞ്ചക്കര, കള്ളാർ മാലക്കല്ലിൽ സി. അഷ്റഫ് തുടങ്ങി 48 പേരാണ് പൂട്ടിപ്പോയ ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ ജ്വല്ലറിയിൽ 2017 വരെ പണം മുടക്കിയവർ.

2017 മാർച്ച് വരെ ഈ ഷെയർ ഹോൾഡർമാർക്കെല്ലാം കമ്പനി ലാഭ വിഹിതമെന്ന പേരിൽ പണം നൽകിയതായി കണക്കാക്കുന്നു.

2017-ന് ശേഷം ഫാഷൻ ഗോൾഡ് വൻ നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നതെന്ന്  മനസ്സിലാക്കിയപ്പോൾ, മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ നിക്ഷേപകരിൽ നിന്ന് നേരിട്ടു വാങ്ങിയ ലക്ഷങ്ങൾ കമ്പനി രേഖകളിൽ ഉൾപ്പെടുത്താതെ തങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യുകയായിരുന്നു.

ഈ രീതിയിൽ കഴിഞ്ഞ 3 വർഷക്കാലം പലരിൽ നിന്നും കൈപ്പറ്റിയ പണത്തിന് കമ്പനി ഷെയർ സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരം നൂറു രൂപയുടെ മുദ്രപ്പത്രത്തിൽ പണം കൈപ്പറ്റിയതായി എഴുതി തങ്ങൾ ഒപ്പിട്ടു കൊടുക്കുകയായിരുന്നു.

ഇങ്ങിനെ ചെറുവത്തൂർ ടൗണിലുള്ള ജ്വല്ലറിയും, ചന്തേരയിലുള്ള തങ്ങളുടെ സ്വന്തം വീടും കേന്ദ്രീകരിച്ചാണ്  പൂക്കോയ തങ്ങൾ പലരിൽ നിന്നും അനധികൃതമായി ലക്ഷങ്ങൾ വാങ്ങിയത്. മുദ്രപ്പത്രത്തിൽ എഴുതിക്കൊടുത്ത് വാങ്ങിയ പണം മാത്രം പത്തുകോടിയോളം വരുമെന്ന് പണം നഷ്ടപ്പെട്ടവർ പുറത്തു വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. എൻ.പി. നസീമയ്ക്ക് പൂക്കോയ തങ്ങൾ നൽകിയ മുദ്രപത്രം  പോജ്- 3ൽ.

LatestDaily

Read Previous

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവിന്റെ പേരിൽ കേസ്സ്

Read Next

ചീഫ് സെക്രട്ടറിയെ തള്ളി നഗരസഭ: പോലീസ് തിരുത്തി