യു.എസില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍

യുഎസ്: യു.എസില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ കേബിള്‍ ടി.വിയെ മറികടന്ന് ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ. ആഗോള വിപണന ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വമ്പന്‍ റിലീസുകൾക്കായി തയ്യാറെടുക്കുന്ന സമയത്താണ് ഈ വാർത്ത വരുന്നത്.

എച്ച്ബിഒ മാക്സിന്‍റെ ഹൗസ് ഓഫ് ഡ്രാഗൺ കഴിഞ്ഞ ദിവസം ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തിരുന്നു. ലോർഡ് ഓഫ് ദ റിങ്സ് സെപ്റ്റംബർ 1 മുതൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. യുഎസ് ഉൾപ്പെടെയുള്ള വിപണികളിൽ ഈ റിലീസുകളിലൂടെ ശക്തി വർദ്ധിപ്പിക്കാനാണ് ഒടിടി കമ്പനികള്‍ ശ്രമിക്കുന്നത്.

നീൽസൺ ദി ഗേജ് റിപ്പോർട്ട് അനുസരിച്ച്, യുഎസിലെ മൊത്തം ടെലിവിഷൻ ഉപഭോഗത്തിന്‍റെ 34.8 ശതമാനം സ്ട്രീമിംഗ് ആണ്. കേബിൾ ഉപഭോഗം 34.4 ശതമാനവും ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനവുമാണ്. ഒടിടി ഇതിനകം തന്നെ ബ്രോഡ്കാസ്റ്റ് ടിവിയെ മറികടന്നിരുന്നു. ഇതാദ്യമായാണ് ഒടിടി കേബിൾ ടിവിയെ മറികടക്കുന്നത്.

K editor

Read Previous

ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ്‌ ചാവേർ റഷ്യയിൽ പിടിയിൽ

Read Next

മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നും പ്രകടനത്തിൽ സിപിഐഎം പ്രവർത്തകർക്കും പങ്കുണ്ട്: കെ സുധാകരൻ