കർണാടക കോണ്‍ഗ്രസ് ഓഫീസില്‍ സവർക്കറുടെ ഫോട്ടോ പതിപ്പിച്ച് അജ്ഞാതർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് ഓഫീസിൽ സവർക്കറുടെ ചിത്രം ഒട്ടിച്ച് അജ്ഞാതർ. കർണാടകയിലെ വിജയപുരയിലെ കോൺഗ്രസ് ഓഫീസിലാണ് ചിത്രം പതിപ്പിച്ചത്. ചിത്രം പതിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

സവർക്കറിനെതിരായ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പരാമർശത്തിനു തൊട്ടുപിന്നാലെയാണ് അജ്ഞാത സംഘം സവർക്കറുടെ ചിത്രങ്ങൾ കോൺഗ്രസ് ഓഫീസിൽ പോസ്റ്റ് ചെയ്തത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

Read Previous

‘സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങൾ ജാഗ്രത പുലര്‍ത്തണം’

Read Next

ദേശീയപാതയിലെ കുഴി ; പരാതിപ്പെടാന്‍ ആപ്പും വെബ്‌സൈറ്റും വരുന്നു