ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നാണ് പ്രധാന യോഗം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. പ്രസിഡന്‍റ് ദ്രൗപദി മുർമു, വൈസ് പ്രസിഡന്‍റ് ജഗ്ദീപ് ധൻഖർ എന്നിവരുമായും റെഡ്ഡി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജഗൻമോഹൻ റെഡ്ഡി മോദിയെ കാണുന്നത്. പോളവാരം പദ്ധതിക്കുളള ധനസഹായമാണ് യോഗത്തിൽ പ്രധാന ചർച്ചാവിഷയം. കൂടാതെ, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി ‘ആർ & ആർ’ പാക്കേജ് ആവശ്യപ്പെടും. ധനമന്ത്രി നിർമ്മല സീതാരാമൻ, ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുമായും മുഖ്യമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.