തെയ്യം കാണിക്കാൻ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു

കുമ്പള: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കാട്ടിൽ പീഡിപ്പിച്ച കേസിൽ  പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.

കൂട്ടുപ്രതിയായ യുവതിയെ പോലീസ് അറസ്റ് ചെയ്തു. കട്ടത്തങ്ങാടി പെരിയടുക്ക ലക്ഷം വീട് കോളനിയിലെ സുനിത യെയാണ് 30, കുമ്പള അഡീഷണല്‍ എസ് ഐ, പി സോമയ്യ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സുപ്രിയ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

2018 ഡിസംബർ 18 ന് രാത്രിയിലാണ് പീഡനം നടന്നത്. കുമ്പളയില്‍ നടക്കുന്ന ഉത്സവം കാണിച്ചുതരാമെന്ന് പറഞ്ഞ് സുനിത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന്  പ്രതികൾക്ക് പീഡനത്തിന് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. 

പെണ്‍കുട്ടിയെ സുനിതയുടെ സഹായത്തോടെ കാട്ടിലേക്ക് ബലമായി കൊണ്ടു പോവുകയും ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ മാസം ഇതേ പെണ്‍കുട്ടിയെ കാസര്‍കോട് സ്വദേശിയായ ഒരാള്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് കുമ്പളയിലും പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് വന്നത്.

LatestDaily

Read Previous

കോൺഗ്രസിലെ കോലം കത്തിക്കൽ വീണ്ടും പുകയുന്നു; കേസ്സിന് 5 വർഷം

Read Next

ഫാഷൻ ഗോൾഡ് ഡിഐജി ഇടപെട്ടു