കോൺഗ്രസിലെ കോലം കത്തിക്കൽ വീണ്ടും പുകയുന്നു; കേസ്സിന് 5 വർഷം

കാഞ്ഞങ്ങാട് : മുൻ ഡി സി സി  അധ്യക്ഷൻ അഡ്വ: സി. കെ. ശ്രീധരന്റെ കോലം കത്തിച്ചതിനെത്തുടർന്ന്  അഞ്ച് വർഷം മുമ്പുണ്ടായ കേസിനെ ചൊല്ലി കോൺഗ്രസ്സ്  കാഞ്ഞങ്ങാട് മണ്ഡലം  കമ്മിറ്റിയിൽ ഉരുൾപൊട്ടൽ .

2015 ൽ തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്  നഗരസഭ വർഡുകളിൽ കോൺഗ്രസ്സിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സി.കെ ശ്രീധരനിൽ ആരോപിച്ചാണ്, തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം  ഒരു വിഭാഗം  കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം പ്രാദേശിക നേതാക്കൾ  സി. കെ ശ്രീധരന്റെ  കോലം കത്തിച്ചത്.

ബസ്സ്സ്റ്റാന്റ് ഭാഗത്തു നിന്നും പ്രകടനം നയിച്ചെത്തിയ കോൺഗ്രസ്സ്  പ്രവർത്തകർ , പ്രകടനത്തിലുട നീളം അദ്ദേഹത്തിനെതിരെ  രൂക്ഷ മുദ്രവാക്യമുയർത്തിയായിരുന്നു ഹൊസ്ദുർഗ് ഡൗൺ കോർണർറിൽ കോലം കത്തിച്ചത്.

പ്രകടനത്തിനും കോലം കത്തിക്കലിനുമെതിരെ അന്നത്തെ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ്സ് അധ്യക്ഷൻ അഡ്വ: ബാബുരാജാണ് മുൻ മുൻസപ്പൽ ചെയർമാൻ , വി ഗോപി, മുങ്ങത്ത് രവീന്ദ്രൻ, എച്ച്. ബാലൻ , മൊബാസ്, മോഹനൻ തുടങ്ങിയവർക്കെതിരെ  പോലീസിൽ  പരാതി നൽകിയത്. പരാതിക്കാരൻ  ബാബുരാജ് ചെയർമാൻ  ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനായതിനാൽ , കേസ് പിന്നീട് കാസർകോട് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

പ്രതികളായ കോൺഗ്രസ്സ് പ്രവർത്തകരിപ്പോഴും ഈ കേസിൽ  കാസർകോട് കോടതിയിൽ കൃത്യമായി ഹാജരാവുന്നുണ്ട് . ഇതിനിടയിൽ കേസ് പിൻ വലിക്കണമെന്ന ആവശ്യം കോൺഗ്രസ്സ് പ്രവർത്തകർ നേത്യത്വത്തെ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ വിളിച്ചു ചേർത്ത അനുരജഞന  യോഗം ഇരു വിഭാഗവും ബഹിഷ്ക്കരിച്ചു.

കേസ് പിൻ വലിച്ചാൽ,  മാത്രമേ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സജീവമാവുകയുള്ളുവെന്ന് ഈ കേസ്സിൽ  പ്രതികളാക്കപ്പെട്ടവർ നേതൃത്വത്തെ ധരിപ്പിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്ന് സീറ്റിലൊതുങ്ങിയ കോൺഗ്രസ്സ് , സീറ്റ് നിലയിൽ  സിപിഎമ്മിനും  മുസ്ലിം ലീഗിനും ബിജെപിക്കും പിന്നിൽ നാലാം സ്്ഥാനത്തായിരുന്നു.

ഇപ്പോൾ   പ്രതിപക്ഷത്തുള്ള കോൺഗ്രസ്സിന് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കാൻ ഇത്തവണ അവസരങ്ങൾ ഏറെയുണ്ടെങ്കിലും മുൻസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തി രിക്കുന്ന വേളയിലും പഴയ കേസിന്റെ പേരിൽ നേതാക്കൾ തമ്മിലടി തുടരുകയാണ്.

LatestDaily

Read Previous

കടകൾ രാത്രി 9 വരെ നഗരം കനത്ത സുരക്ഷയിൽ

Read Next

തെയ്യം കാണിക്കാൻ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു