കടകൾ രാത്രി 9 വരെ നഗരം കനത്ത സുരക്ഷയിൽ

കാഞ്ഞങ്ങാട് :  ഇന്ന് മുതൽ സെപ്തംബർ രണ്ടുവരെ  രാത്രി 9 മണിവരെ സംസ്ഥാനത്ത് കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചു.

എന്നാൽ കണ്ടയിൻമെന്റ്  സോണിൽ നിയന്ത്രണങ്ങൾക്ക്  വിധേയമായി  മാത്രമേ കടകൾ തുറക്കാൻ  പാടുള്ളൂ.

ഓണാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ  നിലവിൽ വന്നു.  നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡപം വരെ  വഴിയോര കച്ചവടക്കാർക്ക് അനുമതിയില്ല. 

അലാമിപ്പള്ളി ബസ് സ്റ്റാന്റിലും പരിസരത്തുമാണ് വഴിയോര കച്ചവടക്കാർക്ക് സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിൽ  വാഹന പാർക്കിംഗ് ഏർപ്പെടുത്തിയ സ്ഥലങ്ങൾ പ്രത്യേകം രേഖപ്പെടുത്തി സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

സർവ്വീസ് റോഡുകളിൽ വാഹനങ്ങൾ പാർക്ക്  ചെയ്യുന്നതിന്  കർശ്ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നതിന്റെ ഭാഗമായി  നഗരത്തിൽ പോലീസ്  കനത്ത സുരക്ഷാ സംവിധാനങ്ങളാണ്  ഏർപ്പെടുത്തിയിട്ടുള്ളത്.

നിയന്ത്രങ്ങളുമായി സഹകരിക്കാൻ ഡി.വൈഎസ്പി എം.പി.വിനോദും ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി. ഷൈനും  അഭ്യർത്ഥിച്ചു.

LatestDaily

Read Previous

നഗരസഭാ 17-ാം വാർഡിൽപ്പെട്ട പ്രദേശത്ത് 7 പേർക്ക് കോവിഡ്

Read Next

കോൺഗ്രസിലെ കോലം കത്തിക്കൽ വീണ്ടും പുകയുന്നു; കേസ്സിന് 5 വർഷം