സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ച തുടങ്ങി

തിരുവനന്തപുരം: ലോകായുക്ത ബിൽ ഭേദഗതി പ്രശ്നം പരിഹരിക്കാൻ സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ, എ വിജയരാഘവൻ, മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ലോകായുക്ത ബില്ലിലെ സിപിഐയുടെ നിർദേശം പരസ്യമായി പറയില്ലെന്നും ഉഭയകക്ഷി ചർച്ചകളിൽ അറിയിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ ബില്ലിനോട് സി.പി.ഐക്ക് വിയോജിപ്പുണ്ടെന്നും അത് നേരത്തെ പറഞ്ഞതാണെന്നും കാനം പറഞ്ഞിരുന്നു.

Read Previous

റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്താന്‍ 2 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി അസം സർക്കാർ

Read Next

ഉത്തരേന്ത്യയില്‍ പ്രളയം രൂക്ഷമാകുന്നു; 35 പേർ മരണമടഞ്ഞു