ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാട്‌ന: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുളള ശക്തനായ സ്ഥാനാർത്ഥിയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്ന് ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്. പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തനിക്ക് മുഴുവന്‍ പ്രതിപക്ഷത്തിനും വേണ്ടി സംസാരിക്കാന്‍ അവകാശപ്പെടാന്‍ കഴിയില്ല. എന്നിരുന്നാലും, ബഹുമാന്യനായ നിതീഷ് കുമാർ ജിക്ക് തീർച്ചയായും ശക്തനായ സ്ഥാനാർത്ഥിയാകാനാവും. നിതീഷ് കുമാറിന് 37 വർഷത്തിലേറെ നീണ്ട പാർലമെന്‍ററി, ഭരണപരിചയമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, തനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്ന് നിതീഷ് പറഞ്ഞു. ഞാൻ ഇത് കൈകൾ കൂപ്പി പറയുകയാണ്. എനിക്ക് അത്തരം ചിന്തകളൊന്നുമില്ല. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്‍റെ ജോലി, നിതീഷ് കുമാർ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണാൻ ഞാൻ ശ്രമിക്കും. അങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.